ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന പരമ്പരയിൽ നിന്ന് സീനിയർ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഫാഫ് ഡു പ്ലെസിസിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഡു പ്ലെസിസിനൊപ്പം കഗിസോ റബാഡ, പൈറ്റ് വാൻ ബിൽജോൺ, ജോർജൻ ഫോർട്ടുയിൻ, റീസ ഹെൻഡ്രിക്സ് എന്നിവരും ടീമിൽ ഉണ്ടാകില്ല.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി 20 മൽസരങ്ങളിലും കളിച്ച ഡു പ്ലെസിസ് 121 റൺസ് നേടി, നവംബർ 27 ന് നടന്ന ആദ്യ ടി 20 യിൽ 58 റൺസ് നേടുകയും ചെയ്തു. ടി20 പരമ്പരയിലെ മൂന്ന് മത്സരത്തിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. അതേസമയം, പരിക്ക് മൂലമാണ് റബാഡ ടീമിൽ നിന്ന് പുറത്തായത്.
ദക്ഷിണാഫ്രിക്കൻ ടീം : ക്വിന്റൺ ഡി കോക്ക് (ക്യാപ്റ്റൻ), ടെമ്പ ബാവുമ, ജൂനിയർ ദാല, ബ്യൂറാൻ ഹെൻഡ്രിക്സ്, ഹെൻറിക് ക്ലാസെൻ, ജോർജ്ജ് ലിൻഡെ, കേശവ് മഹാരാജ്, ജാനെമാൻ മലൻ, ഡേവിഡ് മില്ലർ, ലുങ്കി എൻജിഡി, അൻറിക് നോർട്ട്ജെ, ആൻഡിലേ ഫെഹ്ലുക്വായോ, തബ്രോയിസ് ഷംസി ജോൺ-ജോൺ സ്മട്ട്സ്, ഗ്ലെന്റൺ സ്റ്റുർമാൻ, റാസി വാൻ ഡെർ ഡുസെൻ, കെയ്ൽ വെറെയിൻ.