സോളാർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി

സോളാർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി

സോളാർ പീഡനക്കേസിലെ അന്വേഷണം ഇടവേളയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചു. ഇതിന് പിന്നാലെ, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരെ സോളാർ സംരംഭക നൽകിയ പീഡന പരാതിയിലാണ് നിർണായക നടപടി. കേസ് സംബന്ധിച്ച ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ നാടകമെന്ന് പരാതിക്കാരി ആരോപിച്ചു.

ഉമ്മൻ ചാണ്ടി, എ.പി അനിൽകുമാർ, കെ.സി വേണുഗോപാൽ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പരാതികളിൽ ഉറച്ചു നിൽക്കുന്നതായും പരാതിക്കാരി പറഞ്ഞു. സോളാർ കേസ് പ്രതി കൂടിയായ പരാതിക്കാരിയെ മുൻ മന്ത്രി എ.പി അനിൽ കുമാർ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് നൽകിയ പരാതി.

Leave A Reply

error: Content is protected !!