എം. ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നു; കസ്റ്റംസ് കോടതിയിൽ വെളിപ്പെടുത്തി

എം. ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നു; കസ്റ്റംസ് കോടതിയിൽ വെളിപ്പെടുത്തി

ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍ വെളിപ്പെടുത്തി. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചു. ഭാര്യയാണ് ഫോണുകള്‍ കൈമാറിയത്. ദീർഘസമയം ചോദ്യം ചെയ്തിട്ടും ഈ ഫോണുകളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്തത് സത്യം മറച്ചുവെക്കാനാണെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

ഉന്നത സ്ഥാനത്തിരുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദം നിരത്തിയാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്. എന്നാല്‍ മൊഴികൾക്ക് ഉപരി കൂടുതൽ തെളിവുണ്ടെങ്കിൽ സീൽഡ് കവറിൽ സമർപ്പിക്കാന്‍ കോടതി നിർദ്ദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7ലേക്ക് മാറ്റി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി.

Leave A Reply

error: Content is protected !!