സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 5539 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത 634 പേരുണ്ട്. 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 56993 സാമ്പിളുകളാണ് പരിശോധിച്ചത്. 5924 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂർ 201, ഇടുക്കി 200, കാസർകോട് 108 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂർ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂർ 165, ഇടുക്കി 152, കാസർഗോഡ് 102 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂർ 3 വീതം, കാസർകോട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Leave A Reply

error: Content is protected !!