പ്രധാനമന്ത്രി കർഷകരെ കാണണമെന്ന് കമൽ ഹാസൻ

പ്രധാനമന്ത്രി കർഷകരെ കാണണമെന്ന് കമൽ ഹാസൻ

ചെന്നൈ: കേന്ദ്രസർക്കാരിന് വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. പ്രധാനമന്ത്രി കർഷകരെ കാണുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവരോട് സംസാരിക്കുകയും വേണമെന്ന് കമൽ ഹാസൻ ആവശ്യപ്പെട്ടു. മുൻ ഐഎഎസ് ഓഫീസർ സന്തോഷ് ബാബു മക്കൾ നീതി മയ്യത്തിൽ അം​ഗമാകുന്നുവെന്ന് അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നം കൂടുതൽ ​ഗുരുതരമാകുന്നതിന് മുമ്പ് കർഷകരുടെ പ്രതിസന്ധിക്ക് പരി​ഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വയലിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. എന്നാൽ ഇതല്ല അതിനുള്ള സമയം. റോം കത്തിയെരിയുമ്പോൾ വയലിൻ വായിക്കരുത്’ – മോദിയുടെ മൗനത്തെ വിമർശിച്ച് കമൽ ഹാസൻ പറഞ്ഞു. ‘പ്രധാനമന്ത്രി കർഷകരോട് സംസാരിക്കുകയാണ് വേണ്ടത്. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചു. നിങ്ങൾ സംസാരിക്കണം. അത് രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങളും രാജ്യത്തിന്റെ നന്മയാണല്ലോ വിശ്വസിക്കുന്നത്. കൃഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് അപേക്ഷയല്ല’ – കമൽ ഹാസൻ പറഞ്ഞു.

Leave A Reply

error: Content is protected !!