ഹരിപ്പാട് : ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിന ബോധവത്കരണറാലി സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് മായാ സുരേഷ് ചുവപ്പ് റിബൺ റോട്ടറി മുൻ അസി. ഗവർണർ ബി. ബാബുരാജിനു നൽകി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ജോണി ഗബ്രിയേൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ്ബ് ഉപദേഷ്ടാവ് എം. മുരുകൻ പാളയത്തിൽ, ഡോ. എസ്. പ്രസന്നൻ, സെക്രട്ടറി അജിത് പാരൂർ, ക്ലബ് അംഗങ്ങൾ പങ്കെടുത്തു.