ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ കുറ്റക്കാരനായി സ്പീക്കർ പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനാൽ ധനമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ധനമത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി.സതീശന്റെ പരാതി സ്പീക്കർ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ തോമസ് ഐസക് കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടുവെന്നും കുറ്റം ചെയ്തയാൾ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.