മങ്കൊമ്പിൽ വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു തൊഴിലാളിക്ക് പരിക്കേറ്റു

മങ്കൊമ്പിൽ വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു തൊഴിലാളിക്ക് പരിക്കേറ്റു

മങ്കൊമ്പ് : കെ.എസ്.ഇ.ബി. മങ്കൊമ്പ് സെക്‌ഷനിൽ വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു കരാർ തൊഴിലാളിക്ക് പരിക്കേറ്റു.കാവാലം സ്വദേശി മഹേഷിനാണു പരിക്കേറ്റത്.മഹേഷിന്റെ വയറിനാണു പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പുളിങ്കുന്ന് കണ്ണാടി കൊല്ലാറ വീടിനു സമീപത്താണ് അപകടം നടന്നത്.തൂണിന്റെ മുകളിൽ കയറിയിരുന്നു കമ്പികൾ വലിക്കുന്നതിനിടെ മണ്ണിന്റെ നിരപ്പിലുള്ള ചുവടുഭാഗം ഒടിയുകയായിരുന്നു.വീഴ്ചയിൽ വൈദ്യുതിത്തൂണിന്റെ അടിയിൽപ്പെട്ട മഹേഷിനെ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തക്ഷപ്പെടുത്തിയത്.

Leave A Reply
error: Content is protected !!