സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചു

സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചു

തൃശൂർ: കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഓൺലൈൻ പരിശീലന ക്ലാസ് നടക്കുകയുണ്ടായി.

സ്‌പെഷ്യൽ വോട്ടർമാർക്ക് ബാലറ്റ് പേപ്പർ കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വോട്ട് രേഖപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ, വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ എങ്ങനെ തിരിച്ചെത്തിക്കാം എന്നിവ സംബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന സംശയങ്ങൾക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ.പി. അശോക് കുമാർ മറുപടി നൽകുകയുണ്ടായി.

കൂടാതെ , രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും അടുത്തേക്ക് പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പി.പി.ഇ കിറ്റ് ധരിക്കേണ്ടവിധം, സാനിറ്റൈസർ ഉപയോഗം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഡോ. ശ്രീജിത്ത് ക്ലാസെടുക്കുകയുണ്ടായി.

Leave A Reply

error: Content is protected !!