ജില്ലയിൽ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾ എത്തി

ജില്ലയിൽ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾ എത്തി

ഇടുക്കി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന യുടെ സംഘങ്ങൾ ജില്ലയിലെത്തി. മൂന്നാർ, പൈനാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്.

മൂന്നാറിൽ ഇൻസ്‌പെക്ടർ ജയന്തോ കുമാർ മണ്ഡലും പൈനാവിൽ ഉദിത് കുമാർ ദീക്ഷിതും ആണ് സംഘങ്ങളെ നയിക്കുന്നത്. 20 പേർ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. ഫോൺ: 87006 22536 ( മനീഷ് )പുതിയ സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കമൻഡാന്റ് രാജൻ ബാബുവിന്റെ നേതൃത്വത്തിൽ എട്ട് ടീമുകളാണ് കേരളത്തിലെത്തിയിരിക്കുന്നത്.

Leave A Reply

error: Content is protected !!