കർഷക പ്രക്ഷോഭം; ഡൽഹി പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് സമരക്കാർ

കർഷക പ്രക്ഷോഭം; ഡൽഹി പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് സമരക്കാർ

കർഷകപ്രക്ഷോഭത്തെ നേരിടാൻ ഡൽഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ ബദൽനിയമം പ്രഖ്യാപിച്ച് സമരക്കാർ. ഡൽഹി-യു.പി. അതിർത്തിയിലെ ഗാസിപ്പുരിലാണ് കർഷകർ പ്രതീകാത്മകമായി ‘നിയമം’ പ്രഖ്യാപിച്ചത്.

ഡെൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി. എങ്കിൽ ഞങ്ങൾ 288 പ്രഖ്യാപിക്കുന്നു എന്നായിരുന്നു കർഷകരുടെ മറുപടി. സെക്ഷൻ 144ന്റെ ഇരട്ടിയായ 288 പ്രതീകാത്‌മകമാണെന്നും കർഷകർ ഒഴികെയുള്ളവർ പ്രദേശത്ത് പ്രവേശിക്കുന്നത് ഇതിലൂടെ പരിമിതിപ്പെടുത്തിയെന്നും സമര നേതാക്കൾ അറിയിച്ചു.

Leave A Reply
error: Content is protected !!