സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച 5375 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂർ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂർ 222, ഇടുക്കി 161, വയനാട് 150, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 849, തൃശൂർ 610, കോട്ടയം 581, കോഴിക്കോട് 484, എറണാകുളം 333, തിരുവനന്തപുരം 241, കൊല്ലം 343, പാലക്കാട് 190, പത്തനംതിട്ട 192, ആലപ്പുഴ 271, കണ്ണൂർ 186, ഇടുക്കി 103, വയനാട് 137, കാസർഗോഡ് 76 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Leave A Reply
error: Content is protected !!