കാസർകോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവര്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നു. കേസിന്റെ വിചാരണക്കായി കാസര്‍ഗോഡ് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ചെയര്മാന് എം. സി. കമറുദ്ദീന് എംഎൽഎയെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും എം.ഡി ഉള്‍പ്പെടെ ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിലാണ് നിക്ഷേപകരുടെ പ്രതിഷേധം.