പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രം; ‘കുരുതി’ ഡിസംബറില്‍ തുടങ്ങും

പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രം; ‘കുരുതി’ ഡിസംബറില്‍ തുടങ്ങും

പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. കുരുതി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെക്കുകയുണ്ടായത്. ട്വിറ്ററിലൂടെയാണ് പൃഥ്വിരാജ് വിവരം അറിയിച്ചിരിക്കുന്നത്. കുരുതി ഡിസംബര്‍ 9ന് ചിത്രീകരണം തുടങ്ങും.

സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം മനു വാര്യരാണ് സംവിധാനം നിർവഹിക്കുക. അനീഷ് പള്ളിയലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ​ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം . റഫീഖ് അഹമ്മദിന്റെ വരികൾ. ജേക്ക്സ് ബിജോയ് ആണ് സം​ഗീതം.

കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. നിര്‍മല്‍ സഹദേവനാണ് ചിത്രം സംവിധാനം നിർവഹിച്ചത്. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്തിരുന്നു. രണത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രം കൂടിയാണിത്.

Leave A Reply
error: Content is protected !!