മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ കസേര എനിക്ക് തരൂ; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജിലന്‍സിലും ബി.ജെ.പിക്കാരാണെന്നാണ് പറയുന്നതെങ്കില്‍ പിണറായി രാജിവച്ച് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രന് പറഞ്ഞു.
‘തോമസ് ഐസക്കിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം’. സുരേന്ദ്രന് പറഞ്ഞു. ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് ഐസക്ക് ചെയ്തതെന്നും സുരേന്ദ്രന് പറഞ്ഞു.
‘കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണ്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നത്’, അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന കൈക്കോടാലിയാണ് ധനമന്ത്രി തോമസ് ഐസക്കെന്നും അഴിമതിക്കാരനായ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല സുരേന്ദ്രന് പറഞ്ഞു.