പതിനാലുകാരനായ വിദ്യാർഥിയെ കൊന്ന കേസിൽ താനെ ജില്ലയിലെ ഭിവണ്ടിയിൽ നിന്നുള്ള 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 14 കാരനായ കുട്ടി പ്രതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്ന് നാർപോളി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബം ഈ വിഷയത്തിൽ കുട്ടിയെ പലതവണ ശാസിച്ചിരുന്നു. എങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിൽ പ്രകോപിതനായ സഹോദരൻ 14കാരനെ കൊല്ലുകയായിരുന്നു.