രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി: ഏകദിന പരമ്പര നഷ്ടമായി

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി: ഏകദിന പരമ്പര നഷ്ടമായി

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 51 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങൾ ഉള്ള ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റണ്‍സേ നേടിയൊള്ളു.

ഇന്ത്യക്ക് വേണ്ടി കോഹിലിമികച്ച പ്രകടനം നടത്തി. 89 റൺസ് ആണ് താരം നേടിയത്. കൂറ്റൻ സ്‌കോർ പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ധവാനും, മായങ്ക് അഗർവാളും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 58 റൺസ് നേടി. എന്നാൽ പിന്നീട് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് കോഹിലി 93 റണ്‍സ് നേടി. എന്നാൽ ഇതും വഴി പിരിഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങൽ വീണു. 66 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ രാഹുല്‍ പ്രതീക്ഷ നൽകിയെങ്കിലും രാഹുലിനെ ആഡം സംപ പുറത്താക്കിയതോടെ തോൽവി ഉറപ്പിച്ചു. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആഡം സംപയും ജോഷ് ഹാസല്‍വുഡും രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണർമാരായ ആരോൺ ഫിഞ്ചും(60), ഡേവിഡ് വാർണറും(83) മികച്ച തുടക്കമാണ് നൽകിയത്. ആദ്യ മത്സരത്തിലേത് പോലെ ഇരുവരും മികച്ച തുടക്കം തന്നെ ഓസ്‌ട്രേലിയക്ക് നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 142 റൺസ് നേടി. പിന്നീടെത്തിയ സ്മിത്ത് അതെ സ്പീഡിൽ തന്നെ ബാറ്റേന്തി. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ സ്മിത്ത് 62 പന്തില്‍ സെഞ്ചുറി നേടി. ലാബുഷെയ്ന്‍ 61 പന്തില്‍ 70 റണ്‍സ് നേടിയപ്പോൾ 29 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 63 റണ്‍സുമായി മാക്‌സ് വെലും തകർത്താടി. പാണ്ട്യ, ബുംറ, ഷമി എന്നിവർ ഇന്ത്യക്ക് വേണ്ടി ഓരോ വിക്കറ്റ് നേടി.

Leave A Reply
error: Content is protected !!