ഹംസക്കോയയുടെ മരണം കൊലപാതകം

ഹംസക്കോയയുടെ മരണം കൊലപാതകം

ഫറോക്ക് :കണ്ണാട്ടിക്കുളം ചെമ്പകശ്ശേരി പറമ്പ് കോട്ടയിലകത്ത് ഹംസക്കോയയുടെ(54) മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. കഴുത്തിനും തലയ്ക്കും ഏറ്റ മുറിവുകളാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി നല്ലളം ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ചെറുവണ്ണൂർ ടിപി റോഡിൽ കെട്ടിടത്തിന്റെ മുകൾ നിലയിലെ വരാന്തയിലാണ് ഹംസക്കോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത തമിഴ്നാട് കടലൂർ തെന്നാർക്കാട് കൊടുക്കൻ പാളയം സ്വദേശി പ്രകാശനെ(60)അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ബീയർ കുപ്പി കൊണ്ടു തലയ്ക്കും കഴുത്തിനും അടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. മദ്യലഹരിയിലായിരുന്ന പ്രതി ഹംസക്കോയയോടു വരാന്തയിൽനിന്ന് എണീറ്റുപോകാൻ പറഞ്ഞപ്പോഴുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

പിടിയിലായ പ്രതി നേരത്തെ ബേപ്പൂരിലും ചെറുവണ്ണൂരിലും കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരായ എ.വി.ശ്രീജയ, പി.ശ്രീരാജ്, സയന്റിഫിക് ഓഫിസർ വി.ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

Leave A Reply

error: Content is protected !!