സീരി എയിൽ ഇന്ന് എ സി മിലാൻ ഫിയോറെന്റീന പോരാട്ടം

സീരി എയിൽ ഇന്ന് എ സി മിലാൻ ഫിയോറെന്റീന പോരാട്ടം

സീരി എയിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ എ സി മിലാൻ ഫിയോറെന്റീനയെ നേരിടും. നിലവിൽ ഒന്നാം സ്ഥാനത്തുള്ള എ സി മിലാൻ ഇന്ന് കൂടി ജയിച്ച് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ആകും ശ്രമിക്കുക. എട്ട് കളികളിൽ നിന്ന് ആറ് ജയമുള്ള അവർക്ക് 20 പോയിന്റ് ആണ് ഉള്ളത്. ഏന്നാൽ ഈ സീസണിൽ മോശം ഫോമ തുടരുന്ന ഫിയോറെന്റീന നിലവിൽ പതിനഞ്ചാം സ്ഥാനത്താണ്.

എട്ട് കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള അവർക്ക് ഇതുവരെ രണ്ട് കളികൾ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. മുൻ കോച്ച്‌ സിസേര്‍ പ്രാന്‍ഡെല്ലി തിരികെ വന്നിട്ടും ടീമിന് മികച്ച വിജയങ്ങൾ നേടാൻ കഴിയുന്നില്ല. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ആണ് മത്സരം.

Leave A Reply
error: Content is protected !!