മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കാര്‍മ്മല്‍ ബില്‍ഡിംങ്ങിലെ കടയുടെ ഉടമസ്ഥതവകാശത്തെചൊല്ലി റോയിയും പള്ളിയുമായി വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പള്ളി വികാരിയുടെ നേത്യത്വത്തില്‍ റോയിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കടപിടിച്ചെടുക്കുന്നതിന് ഇടവയുടെ നേത്യത്വത്തില്‍ ശ്രമം ആരംഭിച്ചതോടെ കടയിലാണ് റോയി അന്തിയുറങ്ങിയിരുന്നത്. ആക്രമിച്ചവരില്‍ ഭൂരിഭാഗവും ഇടവകയുടെ അംഗങ്ങളാണെന്നാണ് സൂചന. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, വീടുകയറി ആക്രമിക്കല്‍,തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്