മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,406 പുതിയ കൊവിഡ് കേസുകളും 65 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,815 പേര്‍ക്ക് ഈ മണിക്കൂറില്‍ രോഗമുക്തിയുണ്ടാകുകയും ചെയ്തു. 85,963 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 118,02,365 ആയി ഉയര്‍ന്നു. 16,68,538 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 46,813 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.