പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കായി ഒരുക്കിയിരിക്കുന്നത് കോവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം. നിലയ്ക്കൽ ബേസ് ക്യാമ്പിൽ തീർത്ഥാടകർക്ക് ആന്റിജൻ പരിശോധനയ്ക്കായി വിസ്കുകൾ ഒരുക്കിയിട്ടുണ്ട്. പരിശോധിച്ച് 20 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത തീർത്ഥാടകർ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്കായി കുമ്പഴ, തിരുവല്ല, കുളനട എന്നിവിടങ്ങളിലും സ്റ്റെപ്പ് കിയോസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ സംവിധാനങ്ങളും നിലയ്ക്കലിൽ സർക്കാർ ഒരുക്കിയിട്ടുണ്ട്.