വെക്കേഷന്‍ ആഘോഷമാക്കി സമാന്ത; ശ്രദ്ധേയമായി മാല്‍ഡീവ്‌സില്‍ നിന്നുള്ള ചിത്രങ്ങള്‍

വെക്കേഷന്‍ ആഘോഷമാക്കി സമാന്ത; ശ്രദ്ധേയമായി മാല്‍ഡീവ്‌സില്‍ നിന്നുള്ള ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം സമാന്ത ഭര്‍ത്താവ് നാഗ ചൈതന്യയുമൊത്ത് മാല്‍ഡീവ്‌സില്‍ വെക്കേഷൻ ആഘോഷമാക്കുകയാണ്. അതോടൊപ്പം ഇപ്പോൾ മാല്‍ഡീവ്‌സിലെ വെക്കേഷന്‍ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ്. പാസ്റ്റല്‍ നിറത്തിലുള്ള വേഷങ്ങളാണ് ചിത്രങ്ങളില്‍ സമാന്ത കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.

നടന്‍ വിജയ്‌യുടെ 65-ാമത് ചിത്രത്തില്‍ സമാന്തയാണ് നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. ‘കാത്തുവാകുള രെണ്ടു കാതല്‍’എന്ന ചിത്രവും ചിത്രീകരണത്തിലാണ്.’96’എന്ന വിജയ് സേതുപതി ചിത്രത്തിന്റെ തെലുങ്കു പതിപ്പായ ‘ജാനു’ ആണ് സമാന്തയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. സൂപ്പര്‍, ഡിലക്‌സ്, മാജി, ഓ ബേബി തുടങ്ങിയ ചിത്രങ്ങളാണ് 2019ല്‍ പുറത്തിറങ്ങിയ സമാന്തയുടെ സിനിമകൾ.

Leave A Reply
error: Content is protected !!