മലപ്പുറത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം : ജില്ലയില്‍ ഇന്ന് 719 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 689 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോ​ഗബാധയുണ്ടായത്. ഉറവിടമറിയാതെ 19 പേര്‍ക്കും,മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കും ‌കോവി‍ഡ് സ്ഥിരീകരിച്ചു.രോഗബാധിതരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

ജില്ലയില്‍ ഇന്ന് ‌789 പേരാണ് രോഗമുക്തി നേടിയത്. 61,169 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയത്.86,131 പേർ ന്ലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 7,973 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 575 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 382 പേരും 371 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 328 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave A Reply
error: Content is protected !!