കാല്പന്തുകളിയുടെ ദൈവം ; മറഡോണയുടെ ഇതിഹാസജീവിതവുമായി അഞ്ച് ഡോക്യുമെന്ററികള്‍

കാല്പന്തുകളിയുടെ ദൈവം ; മറഡോണയുടെ ഇതിഹാസജീവിതവുമായി അഞ്ച് ഡോക്യുമെന്ററികള്‍

കാല്പന്തുകളിയുടെ ദൈവമായി മാറിയ ഇതിഹാസം ഡീഗോ മറഡോണ മണ്മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ ഉയർച്ച താഴ്ചകളെ രേഖപ്പെടുത്തിയിട്ടുള്ള ഡോക്യൂമെന്ററികൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

‘ഡീഗോ മറഡോണ’/ ആസിഫ് കപാഡിയ

മറഡോണയുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ രേഖപ്പെടുത്തിയ വിഖ്യാതമായ ഡോക്യൂമെന്ററിയായിരുന്നു ആസിഫ് കപാഡിയ സംവിധാനം നിർവഹിച്ച ഡീഗോ മറഡോണ. 1984 യിൽ ബാഴ്‌സലോണയിൽ നിന്നും നപ്പോളി ടീമിലേക്ക് അദ്ദേഹമെത്തിയതും, ലോക കപ്പും, ചാമ്പ്യൻഷിപ്പുകളും നേടി ഫുട്ബാളിന്റെ അമരത്തേയ്ക്കുള്ള മറഡോണയുടെ യാത്രയുടെ നേർസാക്ഷ്യമാണ് ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. മറഡോണയുടെ ജീവിതത്തിൽ അധികമാരും കണ്ടിട്ടില്ലാത്ത സംഭവങ്ങളുടെ ഒറിജിനൽ വീഡിയോകൾ ഈ ഡോക്യൂമെന്ററിയിൽ ചേർക്കുന്നുണ്ട്. എച്ബിയോയിൽ ഡോക്യൂമെന്ററി കാണാം.

‘എനിക്ക് വിശ്വസിക്കുവാനായില്ല. ആ മനുഷ്യനുമായി ഞാൻ പത്ത് മണിക്കൂർ ചിലവഴിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഇടതു കാലിൽ തൊട്ടു, ഒരു മനുഷ്യനെ, ഇതിഹാസത്തെ, പോരാളിയെ മനോഹരമായി അവതരിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു’ മറഡോണയുടെ മരണ വാർത്തയറിഞ്ഞ ഈ ഡോക്യൂമെന്ററിയുടെ സംവിധായകൻ ആസിഫ് കപാഡിയ ട്വീറ്ററിൽ കുറിച്ച വാക്കുകൾ.

‘മറഡോണ ഇൻ മെക്സിക്കോ’/ ആംഗ്‌സ് മാക്യുൻ

‘എനിക്ക് കുറവുകൾ ഉണ്ടായിരിക്കാം എന്നാൽ ഞാൻ നല്ലൊരു മനുഷ്യനാണ്’ എന്ന വെളിപ്പെടുത്തലാണ് ഈ ഡോക്യൂമെന്ററിയിലൂടെ മറഡോണ നടത്തുന്നത്. ഫുട്ബാളിനോടുള്ള അഗാധമായ സ്നേഹത്തെക്കുറിച്ച് മറഡോണ ഇതിൽ സംസാരിക്കുന്നുണ്ട്. മെക്സിക്കോയുടെ സെക്കൻഡ് ഡിവിഷൻ ക്ലബിന് വേണ്ടി കോച്ചായി പ്രവർത്തിച്ചിരുന്നതിന്റെ ഏടുകളും ഡോക്യൂമെന്ററിയിൽ അവതരിപ്പിക്കുന്നുണ്ട്. നെറ്റ്‌ഫ്ലെക്സിൽ ഈ ഡോക്യുമെന്ററി ഇപ്പോൾ കാണാവുന്നതാണ്.

‘ലവിങ് മറഡോണ’/ ജാവിയർ വാസ്‌ഖൂസ്

2005യിൽ റിലീസ് ചെയ്ത ഈ ഡോക്യൂമെന്ററിയിൽ ഡീഗോ മറഡോണയുടെ കുട്ടിക്കാലമാണ് കാണിക്കുന്നത്. ചെറിയ സാഹചര്യത്തിൽ നിന്നും ഫുട്ബാളിന്റെ ഉയരങ്ങിലേയ്ക്ക് എത്തിയതിന്റെ കഥയാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

‘മറഡോണ’/ എമിർ കുസ്റ്ററിക്ക

2008 ലെ ഈ ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഫുട്ബാൾ പ്രേമികൾക്ക് താത്പര്യമുള്ള വസ്തുതകളെ കാണിക്കുന്നു . സെർബിയൻ ചലച്ചിത്രകാരനായ എമിർ കുസ്റ്ററിക്കയും മറഡോണയും തമ്മിലുള്ള സംഭാഷണത്തിൽ നിന്നുമാണ് ഈ ഡോക്കുമെന്ററി എടുത്തിരിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ താളം തെറ്റിപ്പോയ ജീവിതെത്തെക്കുറിച്ചു മറഡോണ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്.

‘മറഡോണപ്പൊളി’/ ആലീസിനോ മറിയ ഫെഡെറിസി

2017യിൽ റിലീസ് ഉണ്ടായ ഡോക്യുമെന്ററി മറഡോണയെക്കുറിച്ചുള്ള ആരാധകരുടെ ഓർമ്മകളുടെ ഹൃദയസ്പർശിയായ ഒരു ശേഖരമാണ്. പൂർണ്ണമായും നേപ്പിൾസിലാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്.

Leave A Reply

error: Content is protected !!