സമൂഹ മാധ്യമങ്ങളില്‍ വൈറലായി ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിംഗിള്‍ കവര്‍ ചിത്രം

സമൂഹ മാധ്യമങ്ങളില്‍ വൈറലായി ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിംഗിള്‍ കവര്‍ ചിത്രം

ഹോളിവുഡ് താരവും ഗായികയുമായ ജെനിഫർ ലോപ്പന്‍സിന്റെ പുതിയ സിംഗിള്‍  ‘ഇന്‍ ദി മോണിങ്ങിന്റെ’ കവര്‍ ചിത്രം അടുത്തിടെയാണ് പുറത്തുവിട്ടത്. വിരലില്‍ ഒരു ഡൈമണ്ട് മോതിരം മാത്രമണിഞ്ഞ് സെക്സി ലുക്കിലാണ് ജെലോയുടെ ഫോട്ടോ ഉള്ളത്. ശരീരത്തിന്‍റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് വലിയ ശ്രദ്ധ നേടിയ താരമാണ് ജെലോ. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ചിത്രം പങ്കുവെക്കുകയുണ്ടായത്. 51 വയസ് പ്രായമുള്ള ജെലോയുടെ പുതിയ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.

ചിത്രത്തിന് പലരീതിയിലുള്ള അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ജെലോയ്ക്ക് ശരിക്കും എത്ര വയസ്സാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നവംബര്‍ 27നാണ് ജെലോയുടെ ‘ഇന്‍ ദി മോണിങ്ങ്’ എന്ന ഗാനം പുറത്തിറങ്ങുന്നത്. ഗാനത്തിന്റെ വീഡിയോ ടീസര്‍ കുറച്ച് ദിവസം മുന്‍പ് താരം റിലീസ് ചെയ്യുകയുണ്ടായി.

ഗായിക, അഭിനയത്രി തുടങ്ങിയവയ്ക്ക് പുറമെ ജെലോ തന്റെ ശരീരം കൊണ്ട് സ്ഥിരം സ്ത്രീ ശരീര സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ വ്യക്തികൂടിയാണ്. നവംബര്‍ 15ന് ജെലോ ‘ഇ പീപ്പിള്‍സ് ചോയിസ് അവാര്‍ഡില്‍’ 2020ലെ പീപ്പിള്‍സ് ഐക്കണ്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Leave A Reply
error: Content is protected !!