മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ചികിത്സക്കായി പാർപ്പിച്ചിരുന്ന ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിൽനിന്ന് പേ വാർഡിലേക്ക് മാറ്റി. വിവിധ രോഗങ്ങൾ അലട്ടുന്ന ലാലു, രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.
എന്നാൽ, കോവിഡ് കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിലേക്ക് പിന്നീട് മാറ്റി. എന്നാൽ, ഇവിടെവെച്ച് ലാലു, ബിഹാറിലെ ബി.ജെ.പി എം.എൽ.എയുമായി ഫോണിൽ സംസാരിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പേ വാർഡിലേക്ക് മാറ്റിയത്.