വെട്രിമാരന്റെ ‘കാവൽതുറൈ ഉങ്കൾ നൻപനെ’; പ്രശംസിച്ച് വിഘ്‌നേശ് ശിവൻ

വെട്രിമാരന്റെ ‘കാവൽതുറൈ ഉങ്കൾ നൻപനെ’; പ്രശംസിച്ച് വിഘ്‌നേശ് ശിവൻ

തമിഴ് സംവിധായകൻ വെട്രിമാരൻ അവതരിപ്പിക്കുന്ന ‘കാവൽതുറൈ ഉങ്കൾ നൻപൻ’ എന്ന ചിത്രം നാളെ തമിഴ്നാട് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച വിഘ്നേശ് ശിവൻ രംഗത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ പ്രസ്സ് ഷോയ്ക്ക് ശേഷമാണ് വിഘ്നേശ് ചിത്രത്തെ പ്രശംസിച്ചു ട്വീറ്റ് ചെയ്തത്.

‘വളരെ ഉൾകരുത്തുള്ള ചിത്രമാണ് കാവൽതുറൈ ഉങ്കൾ നൻപൻ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് രവിയും രവീണയും മികച്ചു നിന്നു. വെട്രിമാരൻ സർ ചിത്രം അവതരിപ്പിക്കുന്നു’, വിഘ്നേശ് ശിവന്റെ പ്രതികരണം ഇങ്ങനെ.

#KavalthuraiUngalNanban is RAW& gritty! Believable & convincing performances by the lead couple #SureshRavi
@raveena116
&the entire cast
@Dhananjayang
very glad that
@VetriMaaran
sir is presenting this solid film
Watch this movie in theatres near U
@KUNTheFilm
@RDM_dir

ആർ ഡി എം സംവിധാനം ചെയ്യുന്ന കാവൽതുറൈ ഉങ്കൾ നൻപൻ ഒരു ക്രൈം ത്രില്ലെർ ചിത്രമാണ്. സുരേഷ് രവി, രവീണ, മൈം ഗോപി, ആർജെ മുന്ന, ശരത് രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Leave A Reply
error: Content is protected !!