ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ

ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ

ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ. ദ്വിദിന സന്ദർശനത്തിനായി യുപിയിലെത്തിയ ലെനെയ്ൻ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ക്ഷേത്രദർശനം നടത്തിയത് .

ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മഹാറാണ പ്രതാപ് പിജി കോളേജ് പ്രിൻസിപ്പൽ ഡോ. പ്രദീപ് റാവു അദ്ദേഹത്തെ അറിയിച്ചു. ഭീം സരോവറിലും മറ്റ് സ്ഥലങ്ങളിലും ലെനെയ്ൻ സ്വയം ഫോട്ടോയെടുത്തു. പരിസരത്തെ ഗോശാല സന്ദർശിച്ച ലെനെയ്ൻ ഗോക്കൾക്ക് ശർക്കര നൽകുകയും ചെയ്തു.ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ നിർമ്മാണ ശൈലിയിൽ അത്ഭുതം പ്രകടിപ്പിച്ച ലെനെയ്ൻ സമീപത്ത് സ്ഥിതിചെയ്യുന്ന മറ്റ് ആരാധനാലയങ്ങളും സന്ദർശിച്ചു.

Leave A Reply

error: Content is protected !!