പത്തനംതിട്ടയിൽ പീഡനക്കേസ് പ്രതി കീഴടങ്ങി

പത്തനംതിട്ടയിൽ പീഡനക്കേസ് പ്രതി കീഴടങ്ങി

പത്തനംതിട്ട: ഭർത്താവിനെ ജയിൽ മോചിതനാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി. പഴകുളം പന്ത്രണ്ടാം കുഴിയിൽ അബ്ദുൽ റഹ്മാനാ(30)ണ് കീഴടങ്ങിയത്. വനിതാ പൊലീസ് എസ്എച്ച്ഒ എ.ആർ ലീലാമ്മ മുമ്പാകെ ബുധനാഴ്ച കീഴടങ്ങിയത്. കഴിഞ്ഞ മാസമാണ് യുവതി പോലീസിൽ പരാതി നൽകിയത്. കേസിൽ റഹ്മാന്‍റെ ഭാര്യ സന(26)യെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങി.

2019 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഒരു കേസിൽ അകപ്പെട്ട് റിമാൻഡിലായ യുവതിയുടെ ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി അഞ്ചു ലക്ഷം രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതു. അഭിഭാഷകനെ കാണാനാണെന്ന് വിശ്വസിപ്പിച്ചു കൊട്ടാരക്കരയിലെ ഹോട്ടൽ മുറിയിലേക്കു വിളിച്ചുവരുത്തിയാണ് അബ്ദുൽ റഹ്മാൻ യുവതിയെ പീഡിപ്പിച്ചത്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!