മാഹി: ന്യൂമാഹി എടന്നൂർ ശ്രീനാരായണ മഠത്തിന് സമീപത്തുള്ള ആത്മേയം എന്ന വീട്ടിൽ നിന്ന് മോഷണം പോയ നാലര പവന്റെ താലി മാല രണ്ടുദിവസത്തിനുശേഷം തിരികെ കൊണ്ടുവെച്ചു. ഷിബിന എന്ന യുവതിയുടെ താലി മാലയാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാല മോഷണം പോയത്. ചൊവ്വാഴ്ച രാവിലെയോടെയാണ് വീടിന്റെ മുൻവശത്തെ വാതിലിന് പുറത്ത് താലിമാല തിരികെ കൊണ്ടുവെച്ച നിലയിൽ കണ്ടെത്തി.വീട്ടുകാർ പ്രഭാത സവാരിക്കായി വീടിന്റെ വാതിൽ ചാരിയശേഷം പുറത്തുപോയ സമയത്താണ് മോഷണം .മാലയ്ക്കൊപ്പം മൊബൈൽ ഫോൺ, പണം എന്നിവയും മോഷണം പോയിരുന്നു.