‘ലവ് ജിഹാദി’നെതിരെ ഹരിയാനയും നിയമ നിർമാണം നടപ്പാക്കാനൊരുങ്ങുന്നു

‘ലവ് ജിഹാദി’നെതിരെ ഹരിയാനയും നിയമ നിർമാണം നടപ്പാക്കാനൊരുങ്ങുന്നു

‘ലവ് ജിഹാദി’നെതിരെ ഹരിയാനയും നിയമ നിർമാണം നടപ്പാക്കാനൊരുങ്ങുന്നു.ഇതിനായി മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ആഭ്യന്ത്ര സെക്രട്ടറി ടി.എല്‍ സത്യപ്രകാശ്, എ.ഡി.ജി.പി നവദീപ് സിങ് വിര്‍ക്, അഡീഷണല്‍ അഡ്വ. ജനറല്‍ ദീപക് മന്‍ചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്.

‘ആർക്കും ആരെയും വിവാഹം കഴിക്കാം, ആർക്കും ആരുമായും പ്രണയത്തിലാകാം. എന്നാൽ പ്രണയത്തിൽ കുടുങ്ങി മതം മാറ്റുന്നതിനുള്ള ഗൂഡാലോചനയുണ്ടെങ്കിൽ, ആ ഗൂഡാലോചന അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും’ -ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു

Leave A Reply

error: Content is protected !!