ഉത്തർപ്രദേശിൽ ആറുമാസത്തേക്ക് എസ്മ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം മെയ് വരെയാണ് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി എസ്മ പ്രഖ്യാപിച്ചത്.
നിയമ ലംഘകർക്ക് ഒരു വർഷം വരെ തടവോ ആയിരം രൂപ പിഴയോ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നിയമം ലംഘിക്കുന്ന ആരേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പോലീസിന് ഉണ്ടായിരിക്കും. നേരത്തെ മെയ് മാസത്തിലും യോഗി സർക്കാർ എസ്മ പ്രാബല്യത്തിൽ വരുത്തിയിരുന്നു.