പരാതി നൽകാനെത്തിയ വ്യക്തിയെ അധിക്ഷേപിച്ച പോലീസ് ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റി

പരാതി നൽകാനെത്തിയ വ്യക്തിയെ അധിക്ഷേപിച്ച പോലീസ് ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: നെയ്യാർ ഡാം സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ മുന്നി അധിക്ഷേപിച്ച് ഗ്രേഡ് എഎസ്ഐയെ സ്ഥലം മാറ്റി. കളളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. സുദേവനെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിജിപി ഇടപെട്ട് ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ സ്ഥലംമാറ്റുകയായിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയതായിരുന്നു സുദേവൻ.

ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പോലീസ് വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് പിറ്റേദിവസം വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി. താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പോലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു.സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തി.

Leave A Reply
error: Content is protected !!