ഇരവിപുരം: വോട്ടഭ്യർത്തന നടത്തുന്നതിനിടെ വനിതാ സ്ഥാനാർത്തിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇരവിപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമായ മുള്ളുവിള ഹരിശ്രീനഗർവാറുതുണ്ടിൽ വീട്ടിൽ ബൈജു (42) ആണ് പിടിയിലായത് . ഇക്കഴിഞ്ഞ 22 ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഇയാൾ വനിതാ സ്ഥാനാർത്തിയ്ക്കു നേരേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുകയുണ്ടായത്.
ഏതാനും ദിവസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വരികയായിരുന്നു. പേടി കാരണം ആരും പരാതി നൽകുകയുണ്ടായില്ല. ഇക്കഴിഞ്ഞ 20 ന് പാലത്തറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുകയുണ്ടായി. കൂനമ്പായിക്കുളത്തു വച്ച് റിട്ട.ഇ.എസ്.ഐ ജീവനക്കാരന്റെ കൈയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും അടുത്തുള്ള കടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ കാരണം സമാധാന ജീവിതം തകർന്നതോടെ ഇരവിപുരം എസ്.എച്ച്.ഒ.വിനോദ്. കെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേശിക്കുകയായിരുന്നു.
കൊച്ചു കൂനമ്പായിക്കുളത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇയാളെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ള ഡിറ്റൻഷൻ സെന്ററിലെത്തിച്ചപ്പോൾ അവിടെയും ഭീകരാന്താരീക്ഷം സൃഷ്ടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലംവെസ്റ്റ് പൊലീസും ഇയാൾക്കെതിരെ കേസ് എടുത്തു.. ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, നിത്യാസത്യൻ, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ഷാജി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.