മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തുന്ന സംഘം പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തുന്ന സംഘം പിടിയിൽ

ആലുവ: ആലുവയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തുന്ന സംഘം പിടിയിൽ. എറണാകുളം മാറംപിള്ളി സ്വദേശി ഉദയകുമാര്‍, ഇടുക്കി സ്വദേശി ലോറൻസ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണപണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കുനിടിയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.

ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പണം ആവശ്യമുണ്ടെന്നും പറഞ്ഞ് ഉദയകുമാര്‍ വളയുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ കടയുടമ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കടയിലെ ജീവനക്കാര്‍ ഉദയകുമാറിനെ പിടികൂടി.

Leave A Reply
error: Content is protected !!