കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായവുമായി പ്രകാശ് രാജ്

കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായവുമായി പ്രകാശ് രാജ്

രാജ്യം നേരിട്ട അപ്രതീക്ഷിത ലോക്ക്ഡൗണ്‍ സമയത്ത് നിരവധി ആളുകള്‍ക്ക് സഹായം നൽകി നടന്‍ പ്രകാശ് രാജ് രംഗത്തുണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് തിരിച്ച് പോകാനുള്ള എല്ലാ സഹായങ്ങളും പ്രകാശ് രാജ് ചെയ്തുകൊടുക്കുകയുണ്ടായിരുന്നു.

ഇപ്പോള്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ഉണ്ടായ നിവാര്‍ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് വീടുകളില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. പ്രകാശ് രാജ് ഫൗണ്ടേഷന്‍ നിവാര്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

കോവളത്ത് ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വേണ്ടവര്‍ക്ക് സഹായം എത്തിക്കാനും, അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും സാധിച്ചു. സഹായം എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്യുകയും ഉണ്ടായി.

Leave A Reply

error: Content is protected !!