റേബ മോണിക്കയുടെ ആദ്യ കന്നട ചിത്രം; മാധ്യമ പ്രവര്‍ത്തകയായി താരം

റേബ മോണിക്കയുടെ ആദ്യ കന്നട ചിത്രം; മാധ്യമ പ്രവര്‍ത്തകയായി താരം

നടി റേബ മോണിക്ക കന്നട സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സകലകലാവല്ലഭ എന്ന ചിത്രത്തിലാണ് റേബ വേഷമിടുന്നത്. നടന്‍ റിഷിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മൈസൂരായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷമാണ് റേബയ്ക്ക് ചിത്രത്തില്‍ ഉള്ളത് ഉള്ളത്.

രത്‌ന പ്രപഞ്ച എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ റേബ മോണിക്കയുള്ളത് . മൈസൂരില്‍ തന്നെയാണ് ചിത്രീകരണം നടക്കുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷം റേബ അഭിനയിക്കുന്ന ചിത്രം കൂടിയാണ് രത്‌ന പ്രപഞ്ച എന്നത്.

‘ലോക്ക്ഡൗണ്‍ സമയത്ത് ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ക്യാമറയുടെ മുന്നിലെത്തുക എന്നതില്‍ വ്യത്യാസമുണ്ട്. ഞാന്‍ അഭിനയം മറന്നു പോയോ എന്ന് എനിക്ക് തോന്നിയിരുന്നു. കൊവിഡ് വ്യാപനം ഉള്ളതിനാല്‍ അതിന്റെ ടെന്‍ഷനും എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ എല്ലവരും എന്റെ പേടി മാറ്റാന്‍ സഹായിച്ചു. വീണ്ടും ഷൂട്ടിങിനെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’- റേബ ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Leave A Reply
error: Content is protected !!