രഞ്ജു രഞ്ജിമാരുടെ സംവിധാനത്തിൽ കുട്ടികൂറ; പോസ്റ്റർ പുറത്ത്

രഞ്ജു രഞ്ജിമാരുടെ സംവിധാനത്തിൽ കുട്ടികൂറ; പോസ്റ്റർ പുറത്ത്

പ്രശസ്ത ട്രാന്‍സ്‌പേഴ്‌സണ്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ സംവിധാനം നിർവഹിക്കുന്ന കുട്ടികൂറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. രഞ്ജു ഒരു കുട്ടിയെ ഉയർത്തുന്ന തരത്തിലാണ് പോസ്റ്റർ ഉള്ളത്. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും രഞ്ജു തന്നെയാണ്. രഞ്ജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും .

പതിനെട്ടാം വയസ്സില്‍ രഞ്ജുവിന്റെ തന്നെ ജീവിതത്തില്‍ സംഭവിച്ച ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. മാതൃത്വം എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം. തന്റെ 18ാം വയസ്സില്‍ ഒരു കുഞ്ഞിനെ നോക്കുന്ന ജോലിക്കായി ഒരു വീട്ടില്‍ പോയിരുന്നു. അമ്മയാവുക എന്നത് വലിയ ഒരു സ്വപ്‌നമായി കാണുന്നവരുണ്ട്. അത്തരമൊരു അനുഭവമായിരുന്നു എനിക്കും. ആ കുഞ്ഞിനെ അറിയാനുള്ള എന്റെ ആഗ്രഹത്തെ കുറിച്ചാണ് ഈ സിനിമ പറയുന്നതെന്ന് രഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറയുകയുണ്ടായി.

രഞ്ജുവിനെ കൂടാതെ നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിൽ ഉണ്ടാകും. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌പേഴ്‌സണ്‍ കഥാപാത്രവുമുൾപ്പെടുന്നുണ്ട്. ഈ കഥാപാത്രത്തെ ഹരിണി ചന്ദ്ര അവതരിപ്പിക്കും.ചിത്രം ഉടൻ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും രണ്ഞു പറയുന്നു.

Leave A Reply
error: Content is protected !!