തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട കെ.പി.എം.എസ് നിലപാട് ഡിസംബർ 2 ന്

തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട കെ.പി.എം.എസ് നിലപാട് ഡിസംബർ 2 ന്

അടിമാലി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട കെ.പി.എം.എസ് നിലപാട് ഡിസംബർ 2 ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നിർവ്വാഹക സമിതി കൈകൊള്ളുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അറിയിക്കുകയുണ്ടായി.

ഇടുക്കി ജില്ലാ സമ്മേളനം (വെർച്ച്വൽ മീറ്റിംഗ് ) അടിമാലി കാർഷിക വികസന ബാങ്ക് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണം ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങൾ നിലനിൽക്കുന്ന സാഹര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രാധാന്യവും ഇതിനുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ജില്ലാ പ്രസിഡന്റ് ശിവൻ കോഴിക്കമാലി അദ്ധ്യക്ഷനായി. നേതാക്കളായ സാബു കരിശേരി, അഡ്വ.എ.സനീഷ് കുമാർ, കെ.കെ.രാജൻ, പൊന്നപ്പൻ തലൈനാട് എം.കെ.ചന്ദ്രൻ ,ബിജു ബ്ലാങ്കര, ബിജു മേച്ചിറ, സൂരഷ് ചക്കുവള്ളം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാബു കൃഷ്ണൻ റിപ്പേർട്ടൂം ഖജാൻജി കെ.കെ.സന്തോഷ് കണക്കും അവതരിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴ, അടിമാലി തുടങ്ങി രണ്ട് കേന്ദ്രങ്ങളിലായി വെർച്ച്വലായാണ് സമ്മേളനം നടത്തിയത്.

Leave A Reply
error: Content is protected !!