റെയോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്ന് #YENNUMYELLOW കോമിക് ബുക്ക് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

റെയോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്ന് #YENNUMYELLOW കോമിക് ബുക്ക് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

റെയോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്ന് #YENNUMYELLOW
കോമിക് ബുക്ക് അവതരിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 48 പേജുള്ള പുസ്തകത്തില്‍ വര്‍ണാഭമായ പോസ്റ്റര്‍ കാര്‍ഡുകളും മറ്റ് ആവേശകരമായ മെര്‍ച്ചന്‍ഡൈസുകളും ഉള്‍പ്പെടുന്നു, ഇവ https://reyaursports.com-ല്‍ നിന്ന് വാങ്ങാം. ഔദ്യോഗിക കോമിക്, ഡിജിറ്റല്‍ മാഗസിന്‍ പങ്കാളിയായ സ്‌പോര്‍ട്‌വോക് ആണ് താരങ്ങളുടെ ശ്രദ്ധേയമായ കോമിക് അവതാരങ്ങളും ആരാധകരുടെ പ്രിയപ്പെട്ട ഹീറോസിന്റെ കഥകളും ഉള്‍ക്കൊള്ളുന്ന #YENNUMYELLOW കോമിക്ക് പുസ്തകം ആശയവത്കരിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്തത്. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധക അനുഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചെന്നൈ ആസ്ഥാനമായ സ്‌പോര്‍ട്‌സ് മീഡിയ, മെര്‍ച്ചന്‍ഡൈസിങ് കമ്പനിയാണ് സ്‌പോര്‍ട്‌വോക്. 2017ല്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണിത്.

ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള പങ്കാളിത്തത്തിനായി സ്‌പോര്‍ട്‌വോകിനെ ഞങ്ങളോടൊപ്പം ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റെയോര്‍ സ്‌പോര്‍ട്‌സ് പാര്‍ട്ണര്‍ ഭഗേഷ് കൊട്ടക് പറഞ്ഞു. അതുല്യമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സാധ്യമായതിന്റെ പരമാവധി ചെയ്യാനാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്, #YENNUMYELLOW കോമിക്ക് പുസ്തകത്തിലും അതേ കാര്യം ഞങ്ങള്‍ നടപ്പാക്കി.  #YENNUMYELLOW കോമിക്ക് പുസ്തകവും മെര്‍ച്ചന്‍ഡൈസും കെബിഎഫ്‌സി ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ആദ്യ സംരംഭത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം കേള്‍ക്കാന്‍ കാത്തിരിക്കാനാവുന്നില്ല-ഭഗേഷ് കൊട്ടക് പറഞ്ഞു.

#YENNUMYELLOW കോമിക്ക് ബുക്ക് സംരംഭത്തിനായി റെയോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും
കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള സഹകരണത്തിലൂടെ ഞങ്ങള്‍ ആദരിക്കപ്പെട്ടെന്നും സ്‌പോര്‍ട്‌വോക് സ്ഥാപകന്‍ ദിവാകര്‍ കെ.എസ് പറഞ്ഞു.
എല്ലാ താരങ്ങളുടെയും കാര്‍ട്ടൂണ്‍ അവതാരങ്ങള്‍ക്കൊപ്പം ഒരു കൂട്ടം പോസ്റ്റര്‍ കാര്‍ഡുകള്‍, സ്റ്റിക്കര്‍, ബാഡ്ജ്, യുവ കെബിഎഫ്‌സി ആരാധകര്‍ക്കായി ഒരു കളറിങ് ഷീറ്റ് എന്നീ മറ്റു കോമിക് പ്രമേയത്തിലുള്ള ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 48 പേജുള്ള പുസ്തകമാണ് ഞങ്ങള്‍ ആശയവത്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. ഞങ്ങള്‍ ഇത് രൂപപ്പെടുത്തുമ്പോള്‍ ആസ്വദിച്ച അത്രയും ആരാധകര്‍ക്കും ഇഷ്ടമാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-സ്‌പോര്‍ട്‌വോക് സ്ഥാപകന്‍ ദിവാകര്‍ കെ.എസ് പറഞ്ഞു.

Leave A Reply
error: Content is protected !!