കോട്ടയത്ത് ഇന്ന് 425 പേര്‍ക്ക് കോവിഡ്, 204 പേര്‍ രോഗമുക്തരായി

കോട്ടയത്ത് ഇന്ന് 425 പേര്‍ക്ക് കോവിഡ്, 204 പേര്‍ രോഗമുക്തരായി

കോട്ടയം – ജില്ലയില്‍ ഇന്ന് 425 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 423 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർക്കും രോഗം ബാധിച്ചു.കോട്ടയം-80, തലയോലപ്പറമ്പ്-29, ഈരാറ്റുപേട്ട -24, ചങ്ങനാശേരി – 19, പനച്ചിക്കാട്, മുണ്ടക്കയം -15, പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14, ഏറ്റുമാനൂര്‍, പാലാ-13, തിടനാട് -11, വാഴൂര്‍, മേലുകാവ് – 8, കടുത്തുരുത്തി, അയര്‍ക്കുന്നം – 6

തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി – 5, വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണര്‍കാട്, വെച്ചൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍ – 4, കുമരകം, കൂട്ടിക്കല്‍, ടി.വി പുരം, മറവന്തുരുത്ത്, അയ്മനം, മീനച്ചില്‍, കുറിച്ചി, ചിറക്കടവ്, മണിമല – 3പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, വാഴപ്പള്ളി, അകലക്കുന്നം, അതിരമ്പുഴ, കൊഴുവനാല്‍, മീനടം,
ഉദയനാപുരം, തലപ്പലം, കാണക്കാരി, തലയാഴം, കടനാട്, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര – 2, കരൂര്‍, കടപ്ലാമറ്റം, വെള്ളൂര്‍, കല്ലറ,ചെമ്പ്, കൂരോപ്പട, ആര്‍പ്പൂക്കര, മുളക്കുളം, മരങ്ങാട്ടുപിള്ളി, തലനാട് – 1 എന്നിങ്ങനെയാണ് രോ​ഗം ബാധിച്ചവരുടെ കണക്ക്.ജില്ലയില്‍ ഇന്ന് 204 പേര്‍ രോഗമുക്തരായി.നിലവിൽ 3985 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 33867 പേര്‍ കൊവിഡ് ബാധിച്ചത്. 29828 പേര്‍ രോഗമുക്തി നേടി. ആകെ 17638 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!