സഞ്ജു സാംസൺ ഹീൽ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഹീൽ ബ്രാൻഡ് അംബാസഡർ

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ്താരം സഞ്ജു സാംസൺ പേഴ്‌സണൽ വെൽനസ് ബ്രാൻഡായ ഹീൽ ബ്രാൻഡ് അംബാസഡർ. 2015 ൽ സ്‌ഥാപിതമായ ഹീൽ വെൽനസ് ഉത്പന്നങ്ങളുടെ നിർമാതാക്കളാണ്. കേരള ബ്ളാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയായ ഹീലിന് നാച്വറൽ ഹെൽത്ത് സപ്പ്ളിമെൻറ്, ഹൗസ് ഹോൾഡ്, പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ തുടങ്ങിയ വിപുലമായ ശ്രേണിയുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ എന്നും ടി 20 ലീഗിലെ അദ്ദേഹത്തിൻറെ പ്രകടനം പേഴ്‌സണൽ വെൽനസ് രംഗത്തെ ബ്രാൻഡ് അംബാസഡറാക്കാൻ പ്രേരകമായെന്നും ഹീൽ ഡയറക്ടർ രാഹുൽ മാമൻ പറഞ്ഞു.

നിലവിൽ പരിശീലനത്തിൻറെ ഭാഗമായി ആസ്ട്രേലിയയിലുള്ള സഞ്ജു ഐ എസ് എൽ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഹീൽ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജു പറഞ്ഞു.

Leave A Reply