ദുബൈ: ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ നൂറ് വനിതകളുടെ പട്ടികയില്‍ യുഎഇ സാങ്കേതിക വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതിയുടെ മേല്‍നോട്ടക്കാരിയുമായ സാറ ബിന്ത് യൂസുഫ് അല്‍ അമീറി ഉൾപ്പെട്ടു. യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ സാറ.
ജൂലൈയില്‍ യുഎഇ വിക്ഷേപിച്ച ബഹിരാകാശ ദൗത്യമായ അല്‍ അമലിന്റെ പിന്നണിയില്‍ ഇവര്‍ സജീവമായി ഉണ്ടായിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറായി തൊഴില്‍ ജീവിതം തുടങ്ങിയ സാറ പിന്നീട് ബഹിരാകാശ ഗവേഷണത്തിലേക്ക് ചുവടു മാറുകയായിരുന്നു.