കുരങ്ങൻമാർക്കായി പിയാനോ കേൾപ്പിച്ച് പിയാനിസ്റ്റ് പോൾ ബാർട്ടൺ

കുരങ്ങൻമാർക്കായി പിയാനോ കേൾപ്പിച്ച് പിയാനിസ്റ്റ് പോൾ ബാർട്ടൺ

തായ് ലൻഡിൽ നിന്നുള്ള വാനരസംഘമാണ് തങ്ങൾക്ക് വേണ്ടി പിയാനോയിൽ സംഗീതം വായിച്ച ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്റെ തോളിലും പുറത്തുമെല്ലാം കയറി സംഗീതം ആസ്വദിക്കുന്നത്. ഊർജസ്വലരായ ആസ്വാദകർ കുറച്ച് വന്യമായ രീതിയിൽ പ്രതികരിച്ചെന്ന് മാത്രം. ചിലർ തലമുടി പിടിച്ച് വലിച്ചപ്പോൾ മറ്റു ചിലർ പിയാനോയുടെ മുകളിൽ ചാടാൻ വരെ ധൈര്യം കാണിച്ചു.

കൊറോണ വൈറസ് പശ്ചാത്തല ഘട്ടത്തിൽ ഇത്തരം സംഗീത വിരുന്നുകൾ മൃഗങ്ങൾക്ക് ശാന്തത കൈവരുത്തും എന്നാണ് പിയാനിസ്റ്റ് പോൾ ബാർട്ടൻ പറയുന്നത്. കൊറോണ വൈറസ് കുരങ്ങുകളെയും ബാധിച്ചെന്നാണ് ബാർട്ടൻ പറയുന്നത്. അവർ പലപ്പോഴും വിശന്ന് നടക്കുകയാണ്. വിനോദസഞ്ചാര മേഖലയിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുറഞ്ഞ ആളുകൾ കുരങ്ങൻമാരെ കാണാനും ഭക്ഷണം നൽകാനുമായി എത്തുന്നുണ്ട്.

Leave A Reply