ടൗണിലെ തനിമ ജ്വല്ലറിയിൽ കഴിഞ്ഞദിവസം അർധരാത്രി കവർച്ച

 ടൗണിലെ തനിമ ജ്വല്ലറിയിൽ കഴിഞ്ഞദിവസം അർധരാത്രി കവർച്ച

നരിക്കുനി:   ടൗണിലെ തനിമ ജ്വല്ലറിയിൽ കഴിഞ്ഞദിവസം അർധരാത്രി കവർച്ച. പതിനൊന്നര പവൻ സ്വർണവും ഒന്നേകാൽ കിലോഗ്രാം വെള്ളിയും നഷ്ടമായതായി പരാതി. വാഹനം ഉപയോഗിച്ച് കെട്ടി വലിച്ച് ഷട്ടർ തകർത്ത നിലയിലാണ്. രാത്രി പന്ത്രണ്ടരയ്ക്കു ശേഷമാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു.

കൊടുവള്ളി മോഡേൺ ബസാർ നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. പുലർച്ചെ ഒന്നരയോടെ ഇതുവഴിയെത്തിയ ഗൂർഖ ഒരു സംഘം ആളുകളെ കണ്ട് ജ്വല്ലറിക്കടുത്തേക്ക് എത്തിയെങ്കിലും അവർ കല്ലെടുത്ത് എറിഞ്ഞ് ആക്രമിച്ചു. ഗൂർഖ ഉടൻ പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് എത്തിയപ്പോഴേക്കും കവർച്ചക്കാർ കടന്നുകളഞ്ഞു. സമീപത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. കവർച്ചക്കാരുടേതെന്നു സംശയിക്കുന്ന കാറിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തിച്ച പൊലീസ് നായ മണംപിടിച്ച് കുറച്ചകലെയുള്ള കെട്ടിടങ്ങൾക്ക് അരികിലെത്തി നിന്നു. വിരലടയാള വിദഗ്ധർ ജ്വല്ലറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 4ന് ടൗണിലെ റെയിൻബോ ജ്വല്ലറിയിൽ നിന്ന് 13 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു

Leave A Reply
error: Content is protected !!