കേംബ്രിഡ്ജ് നിഘണ്ടുവിൽ ‘വേർഡ് ഓഫ് 2020’ ആയി ‘ക്വാറന്റീൻ’

കേംബ്രിഡ്ജ് നിഘണ്ടുവിൽ ‘വേർഡ് ഓഫ് 2020’ ആയി ‘ക്വാറന്റീൻ’

കോവിഡ് വർഷമാണ് 2020. ആ ഭീതി ഇപ്പോഴും അവസാനിച്ചിട്ടില്ല. വീടുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്ന സാഹചര്യമാണ് കോവിഡിലൂടെ സംജാതമായത്. വാക്സിൻ കണ്ടെത്തുന്നതുവരെ ഈ ജീവിതം തുടരേണ്ടി വരും. കോവിഡിൻറെ വരവോടെ നിരവധി പുതിയ വാക്കുകളും ഉണ്ടായിരിക്കുകയാണ്.

കൊറോണ വൈറസ്, പാൻഡെമിക്, കോവിഡ്19, ഹ്യൂമൻ ടു ഹ്യൂമൻ ട്രാൻസ്മിഷൻ, ക്വാറന്റീൻ, സേഷ്യൽ ഡിസ്റ്റൻസിംഗ്, സെൽഫ് ഐസൊലേഷൻ എന്നിങ്ങനെ നിരവധി വാക്കുകൾ ഈ കാലത്ത് പരിചിതമായിരിക്കുകയാണ്. എന്നാൽ ഈ വർഷം ഏറ്റവുമധികം തിരഞ്ഞ വാക്ക് ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേംബ്രിഡ്ജ് ഡിക്ഷനറി.

ഏറ്റവും കൂടുതൽ തെരഞ്ഞ വാക്ക് ക്വാറന്റീൻ ആണെന്നാണ് കേംബ്രിഡ്ജ് നിഘണ്ടു വ്യക്തമാക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ 2020 മാർച്ച് 18നും 24നും ഇടയിലാണ് ക്വാറന്റീൻ എന്ന വാക്ക് ഏറ്റവുമധികം തെരഞ്ഞതെന്നാണ് കേംബ്രിഡ്ജ് നിഘണ്ടു വ്യക്തമാക്കുന്നു.

Leave A Reply

error: Content is protected !!