അഫ്ഗാനിസ്ഥാനിൽ അല്‍ഖായിദ തീവ്രവാദികളെ വേട്ടയാടിയ സൈനിക നായയ്ക്ക് ആദരമർപ്പിച്ച് ബ്രിട്ടൻ. ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട കുനോ എന്ന 4 വയസുള്ള നായയെയാണ് ബ്രിട്ടീഷ് സൈന്യം ആദരിച്ചത്. മൃഗങ്ങള്‍ക്കുള്ള വിക്ടോറിയ ക്രോസ് പുരസ്കാരമാണ് കുനോയ്ക്ക് ലഭിച്ചത്.
ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട കുനോയ്ക്ക് നാല് വയസ്സാണ് പ്രായം. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ പതിയിരുന്ന് ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ച അൽഖയിദൻ ഭീകരവാദികളെ നേരിട്ടത് കുനോ ആയിരുന്നു. പോരാട്ടത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വിജയത്തിന് സഹായിച്ചതും കുനോയുടെ ധീരമായ ഇടപെടലായിരുന്നു.