ഭർത്താവിന്റെ അവിഹിതം കണ്ടുപിടിച്ച ഭാര്യ, കൂട്ടിലടച്ച് നദിയിൽ എറിഞ്ഞു

ഭർത്താവിന്റെ അവിഹിതം കണ്ടുപിടിച്ച ഭാര്യ, കൂട്ടിലടച്ച് നദിയിൽ എറിഞ്ഞു

കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിന് പ്രകൃതമായ ശിക്ഷ വിധിച്ച് ഭാര്യ. ചൈനയിലാണ് സംഭവം നടന്നത്. മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നതിനിടെ പിടിയിലായ ഭർത്താവിന്റെ കൈകാലുകൾ ബന്ധിച്ച് മുള കൊണ്ടുള്ള കൂട്ടിലടച്ച് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സ്ത്രീയുമായി കിടക്ക പങ്കിടുന്ന മുറിയിലേക്ക് ഇരച്ചു കയറുന്ന ആളുകള്‍ ഭാര്യയുടെ നിർദ്ദേശ പ്രകാരം യുവാവിനെ മുള കൊണ്ടുള്ള കൂട്ടില്‍ ബന്ധിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയിൽ കാലങ്ങൾക്ക് മുൻപ് നിലവിലുണ്ടായിരുന്നു. നദിയിൽ വലിച്ചെറിയുമ്പോൾ രക്ഷപ്പെടാതിരിക്കാനാണ് കുറ്റവാളിയെ പന്നിക്കൂട്ടിൽ ബന്ധിക്കുന്നത്.

Leave A Reply