ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍കുളം പോളണ്ടില്‍ തുറന്നു. 27 ഒളിമ്പിക്സ് കുളങ്ങളെക്കാള്‍ വലിപ്പമുള്ള കുളത്തിന്റെ ആഴം 148 അടി അഥവാ 45 മീറ്ററാണ്. 2.8 ലക്ഷം ചതുരശ്ര അടി വെള്ളമാണ് കുളത്തിലുള്ളത്. സ്കൂബ ഡൈവേഴ്സിനും പോളിഷ് സൈന്യത്തിനും അഗ്നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങള്‍ക്കും പരിശീലനത്തിനായാണ് കുളം നൽകുന്നത്.
മായൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഓർമിപ്പിക്കുന്ന ഗുഹകളും കപ്പല്‍ തകര്‍ന്നതിന്റെ മാതൃകകളും വെള്ളത്തിനടിയിൽ ഒരുക്കി. നീന്തല്‍ കുളത്തിനൊപ്പം റെസ്റ്ററന്റുകളും കോണ്‍ഫറന്‍സ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ നടക്കുന്നതെല്ലാം കാണാവുന്ന രീതിയിലാണ് ഇവ ഒരുക്കിയത്.